നഷ്ടങ്ങളോടുള്ള ഇഷ്ടങ്ങള്‍...
നമ്മുടെയെല്ലാം ജീവിതത്തില്‍ പല നഷ്ടങ്ങളും ഉണ്ടായിരിക്കാം... ഓര്‍ത്തിരിക്കാതെ പൊടുന്നനെ അത്രമേല്‍ ഇഷ്ടപ്പെടുന്ന പലരെയും കൈവിട്ടു പോയിട്ടുണ്ടാവാം...
അത്തരം നഷ്ടങ്ങള്‍ എന്നും എക്കാലവും ഉള്ളില്‍ ഒരു നീറ്റല്‍ തന്നെയായിരിക്കും..
എന്നാല്‍ ആ വിങ്ങലിന്‍റെ ആഴം കൂടുന്ന ചില സമയങ്ങളുണ്ട് ...
ഒരിക്കല്‍ അയാളെ (അവനെ / അവളെ ) നഷ്ടപ്പെട്ടതിനു ശേഷം പിന്നീട് ജീവിതത്തില്‍ വന്നു പോയവര്‍ക്കാര്‍ക്കും തന്നെ ആ ഒരു വിടവ് നികത്താനാവില്ലെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍,
പലപ്പോഴും പ്രതിസന്ധികളില്‍ ചേര്‍ത്തു നിര്‍ത്താനാളില്ലാതെ തനിച്ചായിപ്പോയെന്നു തോന്നുമ്പോള്‍,
ചേര്‍ത്ത് നിര്‍ത്താന്‍ ആത്മാര്‍ത്ഥമായ കൈകളില്ലെന്നറിയുമ്പോള്‍,
നമ്മളെ കേള്‍ക്കാനാളില്ലാതാവുമ്പോള്‍,
പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍,
അങ്ങിനെയങ്ങിനെ ഒരിക്കല്‍ നമുക്ക് നഷ്ടമായതിനെ ഓര്‍ത്ത് നീറുന്ന എത്രയോ സന്ദര്‍ഭങ്ങള്‍...
ഇതിനെല്ലാമപ്പുറം അവന്‍ / അവള്‍ ആയിരുന്നു എന്‍റെ കൂടെയുണ്ടായിരുന്നതെങ്കില്‍ ഞാന്‍ പറയാതെ തന്നെ എന്നെ അറിഞ്ഞേനെ, മനസ്സിലാക്കിയേനെ എന്നു തോന്നുന്ന ചില നിമിഷങ്ങളുണ്ട്... നമുക്കവരെ ശരിക്കും മിസ്സ് ചെയ്യുന്ന ചില നിമിഷങ്ങള്‍...
ഇങ്ങനെ നമ്മള്‍ പോലുമറിയാതെ ഓരോ അവസരത്തിലും എത്ര മാത്രം തീവ്രമായാണ് ആ നഷ്ടങ്ങളെ ഓര്‍ത്തെടുക്കുന്നത്...
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ ഓര്‍ക്കുംതോറും നീറ്റലേറുന്ന നഷ്ടങ്ങളോടുള്ള ഇഷ്ടങ്ങള്‍...
No comments:
Post a Comment